ഭോപ്പാല്‍:ലൈംഗിക അതിക്രമം ചെറുത്ത 13 കാരിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മധ്യപ്രദേശിലാണ് സംഭവം നടക്കുന്നത്.50 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.
സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ പെണ്‍കുട്ടി മാത്രമാണുണ്ടായിരുന്നത്. മാതാപിതാക്കള്‍ കൃഷിപ്പണിക്ക് പോയിരിക്കുകയായിരുന്നു.
ഈ സമയം വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ ലൈംഗികാതിക്രമത്തെ പെണ്‍കുട്ടി എതിര്‍ത്തതോടെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.പോസ്കോ നിയമപ്രകാരം ആരോപിതനെതിരെ കേസെടുത്തിട്ടുണ്ട്.
