രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. പിന്നീട് ഇവര്‍ തന്നെ കാറില്‍ യുവതിയെ കൊണ്ടുവന്നിറക്കി. പെണ്‍കുട്ടി വെകിയതിനാല്‍ അമ്മ വിളിച്ച് വഴക്കു പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടി തിരിച്ചെത്തിയത്. 

കാര്‍ വന്ന ശേഷം ഒരു സുഹൃത്ത് പുറത്തിറങ്ങിയതായി അമ്മ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന്, ഒരു വെടിയൊച്ച കേട്ടു. ഉടന്‍ ഓടിയെത്തിയ അമ്മ ചോരയില്‍ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. വെടിവെപ്പിനെ തുടര്‍ന്ന് കാറില്‍ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന മറ്റേ സുഹൃത്ത് ഓടി രക്ഷപ്പെട്ടതായി അമ്മ പറഞ്ഞു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

വെടിവെക്കാനുപയോഗിച്ച തോക്ക് കാറിനുള്ളില്‍നിന്നും കണ്ടെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കളെ പൊലീസ് തിരയുകയാണ്.