പതിമൂന്ന് വയസ്സുകാരി തൂങ്ങി മരിച്ചു ആത്മഹത്യ അധ്യാപകര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന്
മുംബൈ: അധ്യാപകര് കോപ്പിയടിച്ചതിന് വഴക്കുപറഞ്ഞതില് മനം നൊന്ത് വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് 13കാരി ആത്മഹത്യ ചെയ്തത്. പരീക്ഷാ പേപ്പറില്നിന്ന് കോപ്പി അടിയ്ക്കാന് ഉപയോഗിച്ച പേപ്പര് കണ്ടെത്തിയതിന് പെണ്കുട്ടിയെ അധ്യാപകര് വഴക്ക് പറഞ്ഞിരുന്നു. ഇതില് മനംനൊന്താണ് ആത്മഹത്യ ചെയ്തത്.
സ്കൂള് വിട്ട് വീട്ടിലെത്തിയത് മുതല് അവള് വിഷമത്തിലായിരുന്നു. തുടര്ന്ന് വീട്ടിലെ സീലിംഗില് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള് പറഞ്ഞു. ഉടന് മുറിയിലെത്തിയ ബന്ധുക്കള് പെണ്കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കുട്ടി മരിക്കുകയായിരുന്നു.
ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല് മാനസ്സിക സമ്മര്ദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള് ആവര്ത്തിച്ചു. സംഭവത്തില് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
