ഓട്ടോയിലേക്ക് അതിക്രമിച്ച് കയറിയയാള്‍ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്നാണ് പരാതി
കൊല്ക്കത്ത:ഓട്ടോയില് പെണ്കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്ന്ന പേരറിയാത്ത ആള്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തു. കൊല്ക്കത്തയിലെ ജാഥവ്പൂര് യൂണിവേഴ്സിറ്റി വിദ്യാര്ത്ഥിയാണ് പെണ്കുട്ടി. ഇന്നലെ രണ്ടുസുഹൃത്തുക്കള്ക്കൊപ്പം ഓട്ടോയില് യാത്ര ചെയ്യുകയായിരുന്നു പെണ്കുട്ടി. ഓട്ടോയിലേക്ക് അതിക്രമിച്ച് കയറിയയാള് ലൈംഗികാതിക്രമത്തിന് മുതിര്ന്നെന്നാണ് പരാതി.
വലിച്ചുകൊണ്ടിരുന്ന സിഗററ്റ് തട്ടിപ്പറിക്കുകയും തുടര്ന്ന് പെണ്കുട്ടികള് വലിക്കാന് പാടില്ലെന്ന് പറഞ്ഞതായും പെണ്കുട്ടി പരാതിയില് വ്യക്തമാക്കിയതായി എന്ഡിറ്റിവി റിപ്പോര്ട്ട് ചെയ്യുന്നു. പെണ്കുട്ടി നല്കിയ പരാതിയില് അന്വേഷണം ആരംഭിച്ചതായും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
