ദില്ലി: ജമ്മുകാശ്മീരിലെ ദോഡ ജില്ലയില്‍ നിന്ന് കാണാതായ 19 കാരിയെ പഞ്ചാബില്‍ നിന്ന് കണ്ടെത്തി. ഡിസംബര്‍ ഏഴിനാണ് മകളെ കാണാതായെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതായെന്നായിരുന്നു പരാതി. ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്നായിരുന്നു മാതാപിതാക്കളുടെ ധാരണ.
പൊലീസ് അന്വേഷണത്തില്‍ കുട്ടിയെ ദില്ലിയിലേക്ക് കടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് ദില്ലിയിലെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം കടന്നു. പിന്നീട് പഞ്ചാബില്‍ കുട്ടിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പട്യാല ഗസ്റ്റ് ഹൗസ് പൊലീസ് റെയ്ഡ് ചെയ്യുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. നിയമപരമായ നടപടികള്‍ക്ക് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
