ദില്ലി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.ഗ്യാസിനും റേഷനും വില കൂടിയെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിക്കുമ്പോൾ വിടുവായത്തം നിർത്തി പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും അതിന് കഴിയുന്നില്ലെങ്കിൽ അധികാരമൊഴിയണമെന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു. 16 മാസത്തിനിടെ 19 തവണ പാചകവാതക വില കൂടിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ വിമർശനം.
Scroll to load tweet…
