ബംഗളുരു: കര്‍ണാടകക്കാരെ തന്തയില്ലാത്തവരെന്ന് ആക്ഷേപിച്ച് ഗോവന്‍ മന്ത്രി. നദീജല തര്‍ക്കത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഗേവയിലെ ജലവിഭവ വകുപ്പ് മന്ത്രി വിനോദ് പാലിയങ്കറാണ് തന്തയില്ലാത്തവരെന്ന് അര്‍ദ്ധം വരുന്ന 'ഹറാമി' എന്ന് വാക്ക് ഉപയോഗിച്ച് കര്‍ണ്ണാടകക്കാരെ അധിക്ഷേപിച്ചത്. 

ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കര്‍ണാടകക്കാര്‍ വഴിതിരിച്ചു വിടുന്നു എന്നാരോപിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപം. കര്‍ണാടകക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല പാലയങ്കര്‍ പറഞ്ഞു. ജലവിഭവ വകുപ്പിലെ സംഘത്തിനൊപ്പം താനും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഗോവയിലേക്ക് ഒഴുകേണ്ട വെള്ളം അവിടെ തടഞ്ഞു കര്‍ണാടകയിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്. സന്ദര്‍ശന വേളയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ടു പോയിരുന്നു. അവര്‍ അവര്‍ ഹറാമി ജനതയാണെന്നും അവര്‍ എന്തും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കോടതി ഉത്തരവ് ലംഘിച്ച് കര്‍ണാടക സര്‍ക്കാര്‍ വൃത്തികേടാണ് ചെയ്യുന്നതെന്ന് താന്‍ പറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം പ്രസ്താവന വിവാദമായതോടെ താന്‍ അപ്പോഴത്തെ വികാരാവേശത്തില്‍ പറഞ്ഞതാണെന്നും മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യരുതെന്നും പറഞ്ഞ അദ്ദേഹം തടിയൂരി.