പനാജിക്ക് അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. പത്ത് വര്‍ഷമായി അമ്മാവന്മാരുടെ ബലാത്സംഗത്തിനിരയായിരുന്ന പെണ്‍കുട്ടി ഒടുവില്‍ എല്ലാം പോലീസിനോട് തുറന്നു പറയുകയായിരുന്നു.
പനാജി: അനന്തരവളെ പതിമൂന്നാമത്തെ വയസുമുതല്‍ ലൈംഗികമായി ചൂഷണം ചെയ്ത രണ്ട് അമ്മാവന്മാര്‍ അറസ്റ്റില്‍. 13 വയസ് മുതല്‍ താന്‍ അമ്മാവന്മാരുടെ ബലാത്സംഗത്തിന് ഇരയാവുകയായിരുന്നു എന്നാണ് ഇപ്പോള്‍ 23 വയസുള്ള യുവതി വെളിപ്പെടുത്തിയത്. സംഭവത്തില്‍ 40 വയസുള്ള രണ്ട് അമ്മാവന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
പനാജിക്ക് അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. പത്ത് വര്‍ഷമായി അമ്മാവന്മാരുടെ ബലാത്സംഗത്തിനിരയായിരുന്ന പെണ്‍കുട്ടി ഒടുവില്‍ എല്ലാം പോലീസിനോട് തുറന്നു പറയുകയായിരുന്നു.
അമ്മാവന്മാര്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ബലാത്സംഗം ചെയ്തതിനുള്ള വകുപ്പ് 376, വകുപ്പ് 355 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചുവെന്ന് വാര്‍ത്ത് ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.