ലേ: ലേയിൽനിന്നു ദില്ലിയിലേക്ക് പുറപ്പെട്ട വിമാനത്തിന്‍റെ എഞ്ചിന്‍ ആകാശത്ത് വച്ച് തകരാറിലായി. 112 യാത്രക്കാരുമായി പുറപ്പെട്ട ഗോഎയറിന്‍റെ എയർബസ് 320 ആണ് ആകാശത്ത് വച്ച് എന്‍ജിന്‍ തകരാറായത്. ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരികെയിറക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാവ്ച രാവിലെ 9.20നായിരുന്നു സംഭവം. എൻജിൻ തകരാറിനെ തുടർന്നു വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ പൈലറ്റ് നീരവ് ജോഷി വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും നീരവിന്‍റെ സമയോജിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയതെന്നും അധികൃതർ പറഞ്ഞു. വിമാനം പറന്നുയര്‍ന്ന് പത്ത് മിനിറ്റായതോടെ എന്‍ജിന്‍ തകരാറാവുകയായിരുന്നു.