ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല ഇല്ലാതെയണ് ഈജിപ്റ്റ് ഇറങ്ങിയത്.

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഈജിപ്റ്റ്- ഉറുഗ്വെ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍. ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല ഇല്ലാതെയണ് ഈജിപ്റ്റ് ഇറങ്ങിയത്.

ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ഉറുഗ്വെയ്ക്ക് അനായാസമായിരിക്കും എന്ന് കരുതിയിരുന്നുവെങ്കിലും ഈജിപ്റ്റ് ഒപ്പത്തിനൊപ്പം നിന്നു. മത്സരത്തിന്റെ 51 ശതമാനം പന്ത് ഉറുഗ്വെയ്ക്ക് ഒപ്പമായിരുന്നു. ഈജിപ്റ്റ് രണ്ട് തവണ ഉറുഗ്വെ മൂന്ന് തവണയും ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തു.

25ാം മിനിറ്റില്‍ സുവാര്‍ണവസരം നഷ്ടപ്പെടുത്തിയതാണ് എടുത്ത് പറയേണ്ടത്. ആറടി അടുത്ത് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം ബാഴ്‌സലോണ സ്‌ട്രൈക്കര്‍ അവിശ്വസനീയമായി പുറത്തേക്കടിച്ച് കളഞ്ഞു. അവസാന നിമിഷങ്ങളില്‍ ഈജിപ്റ്റ് പൊരുതി നോക്കിയെങ്കിലും ഗോള്‍ പിറന്നില്ല.

Scroll to load tweet…