കോഴിക്കോട് കളക്ടർ ആയി അക്കാലത്ത് രണ്ടാമതും ചുമതല തന്ന അന്നത്തെ സർക്കാരിനെ ഓർക്കുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിൽ മന്ത്രിസഭ സംവിധാനത്തിന്റെ കെട്ടുറപ്പ് മനസ്സിലാക്കി.

തിരുവനന്തപുരം: വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്. നീണ്ട യാത്ര ആയിരുന്നുവെന്നും ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക്‌ നന്ദി. 35 വർഷം നീണ്ട സർവീസ് അവസാനിക്കുന്നു. ആരംഭത്തിൽ ചീഫ് സെക്രട്ടറി കസേരയിൽ എത്തുമെന്ന് കരുതിയില്ല. തുടക്കത്തിൽ ജില്ല കളക്ടർ ആകണമെന്നായിരുന്നു ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി ആയിരിക്കുമ്പോൾ ഉണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഭരണക്രമം പല സാധാരണക്കാർക്കും അറിയില്ല. ട്രെയിനിൽ വച്ച് ഏത് ജില്ലയുടെ ചീഫ് സെക്രട്ടറി എന്ന ചോദ്യം നേരിടേണ്ടി വന്നു. എംബിബിഎസ് കഴിഞ്ഞാണ് സര്‍വീസില്‍ വന്നത്. മെഡിക്കൽ പരീക്ഷകൾ സർവീസിൽ ഉപകരിക്കപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് കളക്ടർ ആയി അക്കാലത്ത് രണ്ടാമതും ചുമതല തന്ന അന്നത്തെ സർക്കാരിനെ ഓർക്കുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിൽ മന്ത്രിസഭ സംവിധാനത്തിന്റെ കെട്ടുറപ്പ് മനസ്സിലാക്കി. ജനങ്ങൾ ചീഫ് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നില്ല. നിക്ഷ്പക്ഷത സിവിൽ സർവീസിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. പൊതു ജീവിതത്തിൽ മൗനം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം. മൗനവും ഒരു തരത്തിൽ സർക്കാരിനോട് ചെയ്യുന്ന സർവീസ് ആണെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് വ്യക്തി താൽപ്പര്യത്തിന് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.