കലാപമുണ്ടാക്കിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ഹരിയാനയിലെ ആള്‍ദൈവം രാംപാലിനെ ഹിസാര്‍ കോടതി വെറുതെ വിട്ടു. രാംപാലിനെതിരെ വ്യക്തമായ തെളിവില്ലെന്ന് കോടതി പറഞ്ഞു. ഇനി മൂന്ന് കൊലപാതക കേസുകള്‍ കൂടി ഇയാളുടെ പേരിലുണ്ട്. ഈ കേസുകളില്‍ വിധി വരുന്നത് വരെ രാംപാല്‍ ജയിലില്‍ തുടരും. രാജ്യദ്രോഹം, തീവെയ്പ്, ലഹള, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് രാംപാലിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 24ന് വിധി പറയാനിരുന്ന കോടതി ഗുര്‍മീത് കേസിന്റെ പശ്ചാത്തലത്തില്‍ വിധി മാറ്റി വെയ്ക്കുകയായിരുന്നു.
കലാപമുണ്ടാക്കിയെന്ന കേസ്; ആള്‍ദൈവം രാംപാലിനെ വെറുതെ വിട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
