ജയ്പൂര്‍: ആള്‍ദൈവം പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ സ്വദേശിനിയായ യുവതിയാണ് ആള്‍ദൈവത്തിനെതിരെ പരാതി നല്‍കിയത്. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ ആള്‍ദൈവം കൗശലേന്ദ്ര ഫലാഹാരി മഹാരാജി(70)നെതിരെയാണ് യുവതി പരാതി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് അല്‍വാര്‍ പോലീസ് കേസെടുത്തു.

യുവതിയുടെ പരാതിയില്‍ ആള്‍ദൈവത്തെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ചൂണ്ടികാട്ടി ആള്‍ദൈവം ആശുപത്രിയില്‍ ചികിത്സ തേടി. ആഗസ്റ്റ് ഏഴിന് ആശ്രമത്തില്‍ വച്ചാണ് ഇയാള്‍  പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിലുണ്ട്. അന്‍വാറിലാണ് ആശ്രമം. പീഡന വിവരം പുറത്തറിഞ്ഞാല്‍ ജീവന്‍ അപായത്തില്‍പ്പെടുമെന്ന് കൗശലേന്ദ്ര ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി  പോലീസിനോട് പറഞ്ഞു. 

കൗശലേന്ദ്രയെ ചോദ്യം ചെയ്യാന്‍ പോലീസ് ആശ്രമത്തിലെത്തിയപ്പോഴാണ് ചികിത്സ തേടിയ വിവരം അറിയുന്നത്.  അല്‍വാറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് കൗശലേന്ദ്ര ചികിത്സ തേടിയത്. അതേസമയം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഒരു സംഘം പോലീസ് ആശുപത്രി പരിസരത്ത് തമ്പടിച്ചിട്ടുണ്ട്.