കൊച്ചി: ഗോകുലം ഫിനാഴ്സില്‍ വ്യാപകമായ ആദായ നികുതി വകുപ്പ് റെയ്ഡ്. ഗോകുലം ഗ്രൂപ്പ് മേധാവി ഗോകുലം ഗോപാലന്‍റെ കൊച്ചിയിലെ വീട്ടിലും, ഗോകുലം ഫിനാഴ്സിന്‍റെ 30ഒളം കേന്ദ്രങ്ങളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. നികുതിവെട്ടിപ്പ് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് ഐടി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രത്യേക സംഘം റെയ്ഡ് നടത്തുന്നത്. ചെന്നൈയിലെ ഗോകുലം സ്ഥാപനങ്ങളിലും റെയ്ഡ് പുരോഗമിക്കുന്നുണ്ട്.