സ്വർണം കണ്ടെടുത്ത കേന്ദ്ര വ്യവസായ സുരക്ഷാസേന (സി.ഐ.എസ്.എഫ്) പിന്നീട് ഇത് കസ്റ്റംസിന് കൈമാറി. 

ദില്ലി: ഇന്ദിരഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നും മൂന്ന് കോടി വിലവരുന്ന സ്വർണം കണ്ടെടുത്തു. ഒരു കിലോ വീതമുള്ള ഒന്‍പത് സ്വർണ്ണക്കട്ടികൾ ഒരു ലാപ്ടോപ്പ് ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടത്തിയത്. സ്വർണം കണ്ടെടുത്ത കേന്ദ്ര വ്യവസായ സുരക്ഷാസേന (സി.ഐ.എസ്.എഫ്) പിന്നീട് ഇത് കസ്റ്റംസിന് കൈമാറി. 

മറ്റൊരാൾക്ക് എടുത്തുകൊണ്ടുപോകാനായി ഏതെങ്കിലും യാത്രക്കാരൻ ഉപേക്ഷിച്ചതാവാമെന്ന സംശയത്തിലാണ് കസ്റ്റംസ് അധികൃതർ. മുൻപ് സ്വർണക്കടത്തുകാരുടെ പതിവ് രീതിയായിരുന്നു ഇത്. അന്വേഷണം തുടങ്ങിയെന്നും വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.