Asianet News MalayalamAsianet News Malayalam

വീണ്ടും സ്വര്‍ണവേട്ട; ഒന്നരക്കോടിയിലധികം വിലയുള്ള സ്വർണ്ണ ബിസ്കറ്റുകൾ പിടികൂടി

കേരളത്തിലെ ചില ജ്വല്ലറി ഉടമകൾക്കായി കൊണ്ടുവന്ന ഒന്നരക്കോടിയിലധികം രൂപയുടെ സ്വർണ്ണ ബിസ്കറ്റുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. നികുതി വെട്ടിച്ച് സ്വർണ്ണം കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്

gold biscuit siezed from mannarkkad
Author
Mannarkkad, First Published Nov 14, 2018, 11:04 PM IST

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വേട്ട. മണ്ണാർക്കാട് നിന്ന് ഒന്നരക്കോടിയിലധികം വിലയുള്ള സ്വർണ്ണ ബിസ്കറ്റുകളാണ് പിടികൂടിയത്.  കേസില്‍ രണ്ട് രണ്ട് മഹാരാഷ്ട്രാ സ്വദേശികളെ അറസ്റ്റ് ചെയ്തു.  ലാൽ സാബ്, വിശാൽ പ്രകാശ് എന്നിവരാണ് മണ്ണാർക്കാട് പൊലീസിന്‍റെ പിടിയിലായത്.

വൈകീട്ട് ആറരയോടെ മണ്ണാർക്കാട് ടൗണിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. കേരളത്തിലെ ചില ജ്വല്ലറി ഉടമകൾക്കായി കൊണ്ടുവന്ന ഒന്നരക്കോടിയിലധികം രൂപയുടെ സ്വർണ്ണ ബിസ്കറ്റുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

നികുതി വെട്ടിച്ച് സ്വർണ്ണം കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് മണ്ണാർക്കാട് പൊലീസ് പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ നേരത്തെയും ഇവർ അറസ്റ്റിലായിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ഇവ‍ർ പൊലീസിന് വിവരം നൽകിയെന്നാണ് സൂചന. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. തുടർനടപടികൾക്കായി കേസ് എൻഫോഴ്സ്മെന്‍റിന് കൈമാറുമെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios