85,87,000 രൂപ വില വരുന്ന തങ്കമാണ് പിടിച്ചെടുത്തത്

കോഴിക്കോട്: സ്പൂണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന‍് ശ്രമിച്ച 2770 ഗ്രാം തങ്കം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. വിപണിയില്‍ 85,87,000 രൂപ വില വരുന്ന തങ്കമാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശേരി കൈതപ്പോയില്‍ സ്വദേശി മുഹമ്മദലി പിടിയിലായി. ദമാമില്‍ നിന്ന് വന്ന ഇയാളുടെ ചെക്ക്ഡ് ഇന്‍ ബാഗേജിലാണ് ആറ് സ്പൂണുകളിലായി സ്വര്‍ണ്ണം ഒളിപ്പിച്ച് വച്ചിരുന്നത്.