ചരക്ക് വിമാനത്തില്‍ നിന്നും സ്വര്‍ണക്കട്ടികളും പ്ലാറ്റിനവും താഴെവീണു - വീഡിയോ കാണാം

First Published 16, Mar 2018, 10:55 AM IST
Gold Platinum Bars Spill Across Russian Runway
Highlights
  • ഏകദേശം 378 മില്ല്യണ്‍ സ്വര്‍ണം താഴെ വീണതായാണ് പ്രഥാമിക വിവരം.

യാകുട്സ്ക: റണ്‍വേയിലൂടെ പറക്കുന്നതിനിടെ ചരക്ക് വിമാനത്തില്‍ നിന്നും സ്വര്‍ണക്കട്ടികളും പ്ലാറ്റിനവും താഴെവീണു.  റഷ്യയിലെ ഒരു വിമാനത്തിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതാണ് കാരണം. ഏകദേശം 378 മില്ല്യണ്‍ സ്വര്‍ണം താഴെ വീണതായാണ് പ്രഥാമിക വിവരം.

വ്യാഴാഴ്ച റഷ്യയിലെ കിഴക്കന്‍ നഗരമായ യാകുട്സ്കിലാണ് സംഭവം നടന്നത്. യാകുട്സ്ക വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ശക്തമായ കാറ്റ് മൂലമാകാം വാതില്‍ തുറന്നതെന്നാണ് നിഗമനം.   

loader