കോഴിക്കോട്: കരിപ്പൂർ വിമാനത്തവളത്തിൽ വന്‍ സ്വർണ്ണ വേട്ട. യാത്രക്കാരനിൽ നിന്ന് ആറര കിലോ സ്വർണ്ണം പിടിച്ചു. കൊണ്ടോട്ടി നടുവണ്ണൂർ സ്വദേശി തസ്ലീമില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹറിനിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയതാണ് ഇരുപത്തിയഞ്ചുകാരനായ തസ്‍ലിം. കംപ്യൂട്ടറിന്‍റെ
യുപിഎസിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 52 സ്വർണ്ണക്കട്ടികളായാണ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചത്.