കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്‍ അറസ്റ്റില്‍
കൊച്ചി: കുടയുടെ ശീലക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം കൊച്ചി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടികൂടി. ഒമാൻ എയർ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
