കോഴിക്കോട്: വാച്ചുകളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് വടകര കക്കട്ടില്‍ സ്വദേശി കെ. മുനീര്‍ (28) ആണ് പിടിയിലായത്. ദുബായില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു ഇയാള്‍. വാച്ചിനുള്ളുില്‍ സ്വര്‍ണം കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ഇതിനിടയിലാണ് രണ്ട് വാച്ചുകളില്‍ നിന്നായി നാല് ലക്ഷം രൂപ മൂല്യമുള്ള 119 ഗ്രം സ്വര്‍ണം കണ്ടെടുത്തത്. കയ്യില്‍ കെട്ടിയതും ബാഗേജില്‍ സുക്ഷിച്ചതുമായ വാച്ചുകളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.