കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി 715 ഗ്രാം സ്വര്‍ണ്ണമാണ്  പിടികൂടിയത്

കോഴിക്കോട്: കോംപ്ലാന്‍ പൊടിയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന‍് ശ്രമിച്ചയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കൊടുവള്ളി സ്വദേശി ഷംസീര്‍ കളത്തിലിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണം പൊടിച്ച് കോപ്ലാനിനൊപ്പം ചേര്‍ത്ത് പത്ത് കുപ്പികളിലായി കൊണ്ട് വരികയായിരുന്നു. 715 ഗ്രാം സ്വര്‍ണ്ണമാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. 21 ലക്ഷത്തില്‍ അധികം രൂപ വില വരും. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഷംസീര്‍ കരിപ്പൂരില്‍ വന്നിറങ്ങിയത്.