കണ്ണൂര്‍: കണ്ണൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്തിനു ശ്രമം. 829 ഗ്രാം സ്വർണവുമായി താമരശേരി സ്വദേശി നടുക്കുന്നുമ്മൽ ജംഷീർ പിടിയിലായി. ചക്ര ഷൂവിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 

തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ജംഷീർ വിമാനത്താവളത്തിൽ വെച്ചുള്ള പരിശോധനയിൽ ആണ് കുടുങ്ങിയത്. 24 ലക്ഷത്തിലധികം രൂപ വില വരുന്നതാണ് സ്വർണം. കണ്ണൂർ വിമാനത്താവളത്തിൽ ഇത് രണ്ടാം തവണയാണ് സ്വർണം പിടികൂടുന്നത്.