കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സൗദി എയര്‍ലൈന്‍ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശികളായ റിഷിയാസ്, മുഹമ്മദ് അലി ഷിഹാബുദ്ദിന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.

പെര്‍ഫ്യൂം കുപ്പിയില്‍ ബിസ്‌ക്കറ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്.നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സൗദി എയര്‍ലൈന്‍ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശികളായ റിഷിയാസ്, മുഹമ്മദ് അലി ഷിഹാബുദ്ദിന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 

166 ഗ്രാം വീതമുള്ള 15 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്. ഉയര്‍ന്ന ഗുണനിലാവരമുളള സ്വിറ്റ്‌സര്‍ലന്റ് സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ജിഎസ്ടി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് നികുതി വര്‍ദ്ധിച്ചതാണ് സ്വര്‍ണ്ണക്കടത്ത് കൂടാന്‍ കാരണം. ഇത്തരത്തില്‍ എത്തിക്കുന്ന സ്വര്‍ണ്ണത്തിന് വന്‍ ലാഭം ലഭിക്കുമെന്നതാണ് കടത്തുകാരെ ആകര്‍ഷിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ആറരക്കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.