Asianet News MalayalamAsianet News Malayalam

കരിപ്പൂരില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; 2 കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; 2 കോടിയുടെ സ്വര്‍ണം പിടികൂടി

Gold trafficking in kozhikode karippur

കരിപ്പൂർ: വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷെറീജ്, പുളിക്കൽ ഷാഫി വയനാട് സ്വദേശിയായ അബ്ദുൾ ജലീൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിആർഐ സംഘമാണ് വിമാനത്താവളത്തിൽ വച്ച് ഇവരെ പിടികൂടിയത്. പേസ്റ്റ് രൂപത്തിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios