ഫിലിപ്പീയന്‍സില്‍ നിന്നുളള മാനി കലോന്‍സയായാണ് ഒരോ ഒരു പുരുഷന്‍ ജോതാവ്

ലണ്ടന്‍: പരിസ്ഥിതി രംഗത്തെ ഏറ്റവും വലിയ പുരസ്താരങ്ങളിലൊന്നായ ഗോള്‍ഡ്മാന്‍ എന്‍വയോണ്‍മെന്‍റല്‍ പ്രൈസ് പ്രഖ്യാപിച്ചു. 

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കന്‍ അമേരിക്ക, സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ അമേരിക്ക, ഐസ്‍ലന്‍ഡ്സ് ആന്‍ഡ് ഐസ്‍ലന്‍ഡ് നേഷന്‍സ് എന്നിങ്ങനെയായി ലോകത്തെ ആറ് ജ്യോഗ്രാഫിക്ക് മേഖലകളില്‍ നിന്നുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 

ഈ പ്രാവശ്യം ആറ് മേഖലകളില്‍ നിന്നായി ഏഴ് പേര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു. ഫിലിപ്പീയന്‍സില്‍ നിന്നുളള മാനി കലോന്‍സയായാണ് ഒരോ ഒരു പുരുഷന്‍ ജോതാവ്. ലോക ശ്രദ്ധയാകര്‍ഷിച്ച് നിയമ പേരാട്ടത്തിലൂടെ പോരാട്ടത്തിലൂടെ റഷ്യയുമായി ഏര്‍പ്പെടാനിരുന്ന ആണവകരാറില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ പിന്‍ന്മാറാന്‍ പ്രേരിപ്പിച്ച മകോമ ലോകലകാലയ്ക്കും ലിസ് മക്ഡെഡനുമാണ് ആഫ്രിക്കയില്‍ നിന്നുളള ഗോള്‍ഡ്മാന്‍ പുരസ്കാരം. റഷ്യ - ദക്ഷിണാഫ്രിക്ക ആണവക്കരാറിനെതിരായി ഈ സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് വെസ്റ്റേണ്‍ കേപ് ഹൈക്കോര്‍ട്ടില്‍ നിന്നുണ്ടായ അനുകൂല വിധിയാണ് റഷ്യയെ കരാറില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചത്.