മൂന്നാറിലെ രാഷ്ട്രീയക്കാരും പോലീസും വേട്ടയാടുന്നു മാനസീകമായി പീഡിപ്പിക്കുകയാണെന്ന് ആരോപണം
ഇടുക്കി: പൊലീസിനെതിരെ ആരോപണവുമായി ഗോമതി രംഗത്ത്. തോട്ടംതൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ രാഷ്ട്രീയക്കാരും പോലീസും തന്നെ വേട്ടയാടുകയാണെന്നും ജീവിക്കാന്‍ അനുവധിക്കുന്നില്ലെന്നും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക ഗോമതി അഗസ്റ്റിന്‍. സമരത്തിനുശേഷം എസ്‌റ്റേറ്റിലെ ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് മൂന്നാര്‍ കോളനിയില്‍ വാടകയ്ക്ക് താമസിച്ചു. എന്നാല്‍ മൂന്നാറിലെ പ്രദേശിയ രാഷ്ട്രീയ നേതാക്കള്‍ അവിടെ നിന്നും എന്നെ ഇറക്കിവിട്ടു.
സി.പി.എമ്മില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും വൈദ്യുതിമന്ത്രിക്കെതിരെ സമരം ചെയ്തതോടെയാണ് കോളനില്‍ ജീവിക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് മൂന്നാര്‍ എം.ജി കോളനില്‍ വാടയ്ക്ക് വീട് എടുത്ത് താമസം ആരംഭിച്ചത്. എന്നാല്‍ മകന്റെ പേരില്‍ പോലീസ് തന്നെ വേട്ടയാടുകയാണ് ചെയ്യുന്നത്. പതിനേഴുവയുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ മകന്‍ ജയിലിലാണ്.
കേസന്വേഷണമെന്ന പേരില്‍ തന്നെ മാനസീകമായി പീഡിപ്പിക്കുകയാണെന്നാണ് ഗോമതി പറയുന്നത്. സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷനും ദേവികുളം സബ് കളക്ടര്‍ക്കും ഇവര്‍ പരാതി നല്‍കി. എന്നാല്‍ കേസന്വേഷണത്തിന്റെ പേരില്‍ ആരും ഗോമതിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും പോലീസിനെതിരെ വ്യാജ ആരോപണമാണ് ഗോമതി ഉന്നയിക്കുന്നതെന്നും മൂന്നാര്‍ സി.ഐ സാംജോസ് പ്രതികരിച്ചു.
