തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കുവാഹനങ്ങളുടെ പണിമുടക്ക് തുടങ്ങി. ചരക്കുവാഹനങ്ങളെ ചരക്ക് സേവന പരിധിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യാ ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷനാണ് ഇന്നും നാളെയും രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരളത്തില്‍ ചരക്കുലോറി മാത്രമാണ് പണമുടക്കുന്നത്. ബസ് ഓട്ടോ ടാക്‌സി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. സംസ്ഥാത്തെ ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.