കൊല്ലം: കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. മെറ്റല്‍ കൊണ്ടു പോകുന്ന റെയില്‍വേയുടെ മെറ്റീരിയല്‍ സ്‌പെഷ്യല്‍ ബാസ്‌കലാണ് പാളം തെറ്റിയത്. പെരിനാട് സ്‌റ്റേഷനില്‍ മെറ്റല്‍ ഇറക്കിയ മടങ്ങിവരുന്ന വഴിയാണ് പാളം തെറ്റിയത്. യാത്രാ തീവണ്ടികള്‍ കടന്നു പോകുന്ന നാല് ട്രാക്കിനും തടസ്സമില്ലാത്തതിനാല്‍ ട്രെയിന്‍ ഗതാഗതം കാര്യമായി വൈകിയിട്ടില്ല. യാര്‍ഡിലേയ്ക്കുള്ള ട്രാക്കില്‍ വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തെത്തുടര്‍ന്ന് ഇവിടെ വേഗത കുറച്ചാണ് ട്രെയിനുകള്‍ പോകുന്നത്.