കൊച്ചി: ചരക്ക് വാഹനങ്ങള്‍ ഫെബ്രുവരി 7 ന് പണിമുടക്കും. സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.

15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്‌ട്രേഷന്‍ ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച തീരുമാനം റദ്ദാക്കുക, ഇന്ധനവില നിശ്ചയിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.