ടോയ്‍ലറ്റ് ലൊക്കേറ്റര്‍ സംവിധാനം ഉടനെ രാജ്യത്ത് ഗൂഗ്ള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ ദില്ലിയില്‍ ഇതിനോടകം നടപ്പിലായിക്കഴിഞ്ഞു. ഗൂഗിള്‍ മാപ്പില്‍ ഇപ്പോഴുള്ള സെര്‍ച്ച് ഓപ്ഷനുകളില്‍ ടോയ്‍ലറ്റുകള്‍ കൂടി ഉള്‍പ്പെടുത്തും. ഇതോടെ ജി.പി.എസ് സംവിധാനം കൂടി ഉള്‍പ്പെടുത്തി ഏറ്റവും അടുത്തുള്ള ടോയ്‍ലറ്റുകള്‍ സെര്‍ച്ച് ചെയ്യാനാകും. റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, മെട്രോ സ്റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍, ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലുള്ള പൊതു ശുചിമുറികളെക്കുറിച്ചുള്ള വിവരങ്ങളായിരിക്കും ഇതിലൂടെ ലഭിക്കുക. പൊതുവായ കീ വേഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനാവും. ജനങ്ങളുടെ പ്രതികരണ കൂടി ഉള്‍പ്പെടുത്തി വിവരങ്ങള്‍ സമഗ്രമാക്കും. ഓരോ സ്ഥലത്തെയും ടോയ്‍ലെറ്റുകളുടെ വൃത്തിയടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് റേറ്റ് ചെയ്യാനുള്ള അവസരവും ഗൂഗ്ള്‍ തരും.