നിരവധി കേസുകളിലെ പ്രതി നടപടി കാപ്പാ നിയമപ്രകാരം

ആലപ്പുഴ: നിരവധി ക്രിമനല്‍ കേസുകളിലെ പ്രതി ഗുണ്ടാനിയമപ്രകാരം അറസ്റ്റില്‍. ആലപ്പുഴ മുല്ലാത്തുവളപ്പ് വാര്‍ഡില്‍ ഓമനാഭവനില്‍ രാഹുല്‍ബാബു (21) വിനെയാണ് ആലപ്പുഴ സൗത്ത് ഇന്‍സ്‌പെക്ടര്‍ കെ എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഷണം, സംഘം ചേര്‍ന്ന് ആക്രമണം, അടിപിടി മയക്കുമരുന്ന് കഞ്ചാവ് കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കൈതവന ജംഗ്ഷനില്‍ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ജീവനക്കാരനെ തടഞ്ഞുനിര്‍ത്തി കയ്യില്‍ കിടന്ന സ്വര്‍ണ്ണ ചെയിന്‍ പിടിച്ചുപറിച്ച കേസിലും കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ജീവനക്കാരന്റെ പോക്കറ്റില്‍ നിന്നും പണം ബലമായി അപഹരിച്ച കേസിലുമാണ് ഇയാള്‍ക്കെതിരെ പൊലീസ് കാപ്പനിയമപ്രകാരം നടപടി സ്വീകരിച്ചത്.