ആലപ്പുഴ: കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സെറ്റിൽ ആക്രമണം നടത്തിയ മൂന്ന് പേർ പിടിയില്‍. അഭിലാഷ്, പ്രിൻസ് എന്നിവരാണ് പിടിയിലായവരില്‍ രണ്ടുപേര്‍. ആലപ്പുഴ കൈനകരിയിൽ ചിത്രീകരണം നടത്തുകയായിരുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്.

സംഭവത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ടോർച്ചുകൊണ്ടുള്ള അടിയേറ്റാണ് സഞ്ജു, സ്റ്റാൻലി എന്നീ പ്രൊഡക്ഷന്‍ കണ്ട്രോളര്‍മാര്‍ക്ക് പരിക്കേറ്റത്. കുഞ്ചാക്കോ ബോബൻ, സലിംകുമാർ തുടങ്ങിയ നടൻമാരടക്കം നൂറിലേറെ പേർ സെറ്റിലുണ്ടായിരുന്നു.