കൊച്ചി: ക്വട്ടേഷന്‍, ഗുണ്ടാ കേസില്‍ സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കോടതി ഇന്ന് പരിഗണിക്കും. വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ സക്കീര്‍ ഹുസൈന്‍ ഒളിവിലാണ് .

മരടില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ഷുക്കൂറിനെ തട്ടിക്കൊണ്ടു പോയി ർദ്ദിച്ച കേസില്‍ പ്രതിയായ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. ആന്റണിയും ഒളിവിലാണ്.