സംസ്ഥാനത്ത് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ഗുണ്ടാവേട്ട ആരംഭിച്ചു. സജീവമായ ക്വട്ടേഷൻ സംഘങ്ങളുടെ പട്ടിക ഇന്റലിജന്‍സ് മേധാവി തയ്യാറാക്കി റെയ്ഞ്ച് ഐജിമാർക്ക് കൈമാറി. 30 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

സജീവമായി ഗുണ്ടാപ്രവർത്തനങ്ങൾ നടത്തിയ 2010പേരുടെ പട്ടികയാണ് ഇൻറജിൻസ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവടങ്ങളിലാണ് കൂടുതൽ പേരും. കഴിഞ്ഞ കുറേ നാളുകളായി ഇവരുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. കൊലപാതകം, പിടിച്ചുപറി, തട്ടികൊണ്ടുപോകൽ, ബലാൽസംഗം, ബ്ലെയ്ഡ് സംഘങ്ങള്‍, കഞ്ചാവ് എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവരെയാണ് പട്ടിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്തർസംസ്ഥാന ബന്ധമുള്ള കൊടുംകുറ്റവാളികളും ഇതിലുണ്ട്. ഗുണ്ടകള്‍ക്ക് സംരക്ഷണം നൽകുന്നവരെ കുറിച്ചുള്ള വിവരങ്ങളും ഇന്റലിജെന്റ് ശേഖരിച്ച് കൈമാറിയിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ പട്ടികയനുസരിച്ചുള്ള അറസ്റ്റും ഗുണ്ടാവിരുദ്ധമനിയമപ്രകാരമുള്ള നടപടികളുണ്ടാകണമെന്നാണ് ഐജിമാർക്കും എസ്പിമാർക്കുമുള്ള നിർദ്ദേശം. കാപ്പനിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള റിപ്പോർട്ട് സമർ‍പ്പിച്ചിട്ടും കളക്ടർമാർ നടപടിയടുക്കുന്നില്ലെന്ന പരാതി പൊലീസുദ്യോഗസ്ഥർക്കുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥനത്തിൽ നടപടിസ്വീകരിക്കാൻ കളക്ടമാർക്കും നിർദ്ദേശം നൽകി. 30 ദിവസത്തിനുശേഷം ഇന്റലിജന്‍സ് മേധാവി റിപ്പോർട്ട് തയ്യാറാക്കി ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറും. ഇതിനുശേഷം ഉന്നതഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേരും. കൊച്ചിയിൽ സിപിഎം നേതാവ് സക്കീർഹുസൈൻ സഹായത്തോടെ ക്വട്ടേഷൻ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിന് ശേഷം ഒരു എസ്പിയുടെ നേതൃത്വത്തിൽ ഗുണ്ടാവിരുദ്ധ സ്ക്വാഡിന് നേതൃത്വം നൽകിയിരുന്നു. അവരുടെ പ്രവർത്തനങ്ങള്‍ തൃപ്തികമല്ലാത്ത സാഹടര്യത്തിലാണ് ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിനെ മേൽനോട്ടത്തിന് സർക്കാർ ചുമതലയേൽപ്പിച്ചത്.