തൃശൂര്‍: തൃശൂരില്‍ പോലീസുകാരന് കുത്തേറ്റു. കോതകുളം വട്ടക്കുളം ക്ഷേത്രത്തിന് സമീപത്ത് വച്ച് വലപ്പാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഷൈനാണ് കുത്തേറ്റത്. സ്ഥലത്ത് കഞ്ചാവ് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് കുത്തേറ്റത്. പരിക്കേറ്റ ഷൈനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതക കേസിലെ പ്രതിയായ പ്രവീണ്‍ ആണ് പോലീസുകാരനെ കുത്തിയത്. ഇയാള്‍ രക്ഷപ്പെട്ടു. സ്ഥലത്ത് കഞ്ചാവ് വില്‍പ്പന സജീവമായിരുന്നു. പോലീസ് പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് ഷൈനടക്കമുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്. ഷൈനെ കുത്തിയ പ്രതി നിരവധി കേസിലെ പ്രതിയാണ്.
