തിരുവനന്തപുരം: പട്ടത്ത് ഗുണ്ടാ ആക്രമണം.ബാര്‍ട്ടണ്‍ഹില്‍ സ്വദേശി അനന്തുവിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.പട്ടത്ത് പിഎസ്‌സി ഓഫീസിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ വച്ചായിരുന്നു ആക്രമണം.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
