പത്തനംതിട്ട: പന്തളം ഇലവുംതിട്ടയില്‍ നേപ്പാള്‍ സ്വദേശിയായ ഗൂര്‍ഖ അമര്‍ബഹദൂര്‍ കുത്തേറ്റ് മരിച്ചസംഭവത്തില്‍ ഒരാള്‍ പിടിയിലായി. പന്തളം സ്വദേശിയായ വിശ്വംഭരനെയാണ് നാട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഇലവുംതിട്ട ജംഗഷന് സമിപത്തുള്ള കടയുടെ തിണ്ണയില്‍ സംശയാസ്പദമായി തരത്തില്‍ കിടന്ന് ഉറങ്ങിയ വിശ്വഭരനോട് എഴുനേറ്റ് പോകാന്‍ അമര്‍ബഹദൂര്‍ ആവശ്യപ്പെട്ടു. 

ഇതെതുടര്‍ന്ന് ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിശ്വഭരന്‍ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നവെന്ന് പോലിസ് പറയുന്ന. കുത്തേറ്റ് രക്തം വാര്‍ന്ന് ഒലിച്ച് കിടന്ന അമര്‍ബഹാദൂറിനെ ഏഴുന്നേല്‍ക്കാന്‍ പോലും കഴിയിത്ത തരത്തില്‍ പിടിച്ചു നിര്‍ത്തി. നാട്ടുകാര്‍ വിവരം അറിഞ്ഞ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

പിന്നിട് നാട്ടുകാര്‍ ചേര്‍ന്ന വിശ്വംഭരനെ പിടികൂടി പൊലീസ് എത്തിയപ്പോഴേക്കും കൈമാറി. മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്ന ഇയാള്‍ ഇലവും തിട്ട മേഖലയില്‍ നിരന്തരം പ്രശ്‌നം ഉണ്ടാക്കിയിരുന്നതായും പറയുന്നു. പൊലിസ് കസ്റ്റഡിയിലുള്ള വിശ്വഭരനെ ചോദ്യം ചെയ്യത് വരികയാണ്. മരണമടഞ്ഞ ഗൂര്‍ഖ അമര്‍ബഹാദൂറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.