നില്‍പ്പ് യാത്ര: വിലക്ക് മറികടക്കാന്‍ മോട്ടോര്‍ വാഹന നിയമം പരിഷ്‌കരിക്കും

First Published 30, Mar 2018, 9:59 AM IST
goverment to moderate motor vehicle act
Highlights
  • സീറ്റുകള്‍ നിറഞ്ഞാലും ഒരു നിശ്ചിത ശതമാനം യാത്രക്കാരെ കൂടി കയറ്റാന്‍ അനുവദിക്കു

കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളില്‍ നിന്നു യാത്ര ചെയ്യുന്നതിനുള്ള വിലക്കൊഴിവാക്കാന്‍ നിലവിലുള്ള ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

സീറ്റുകള്‍ നിറഞ്ഞാലും ഒരു നിശ്ചിത ശതമാനം യാത്രക്കാരെ കൂടി കയറ്റാന്‍ അനുവദിക്കുന്ന രീതിയില്‍ മോട്ടോര്‍ വാഹനനിയമം പരിഷ്‌കരിക്കണമെന്നാണ്് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. വിലക്കിനെതിരെ ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജിയും നല്‍കും. 

നിലവില്‍ സൂപ്പര്‍ഫാസ്റ്റിന് മുകളിലുള്ള സര്‍വീസുകളില്‍ നില്‍പ്പുയാത്ര കെ.എസ്.ആര്‍.ടി.സി അനുവദിക്കുന്നില്ല. എന്നാല്‍ സൂപ്പര്‍ക്ലാസ്സിലും നില്‍പ്പുയാത്ര പാടില്ലെന്നാണ് കോടതി ഉത്തരവ്. ഇത് കെ.എസ്.ആര്‍.ടി.സിക്കും യാത്രാക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
 

loader