ചെയിന്‍ സര്‍വ്വീസിന് വേണ്ടിവരുന്ന അഞ്ഞൂറോളം ബസ്സുകളും അവയ്ക്കുള്ള പാര്‍ക്കിങ്ങ് സ്ഥലവും ഉണ്ടോ എന്ന് അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

കൊച്ചി: ശബരിമലയിലെ തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ചെയിന്‍ സര്‍വ്വീസിന് വേണ്ടിവരുന്ന അഞ്ഞൂറോളം ബസ്സുകളും അവയ്ക്കുള്ള പാര്‍ക്കിങ്ങ് സ്ഥലവും ഉണ്ടോ എന്ന് അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

നിലയ്ക്കൽ മുതൽ പമ്പ വരെ ഭക്തരെ സുഗമമായി എത്തിക്കാനുള്ള സൗകര്യങ്ങളെപ്പറ്റിയാവും സര്‍ക്കാരിന്ന് വിശദീകരണം നല്‍കുക. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരില്‍ നിന്നും കെഎസ്ആര്‍ടിസി അമിത ചാര്‍ജ്ജ് ഈടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.