Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ നിയമോപദേശകന് സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകാമെന്ന് സര്‍ക്കാര്‍ സത്യവാങ് മൂലം

Government affidavit on Chief ministers legal advisor
Author
Kochi, First Published Aug 11, 2016, 2:55 PM IST

കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശകന് സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകമെന്ന് പൊതുഭരണ വകുപ്പിന്റെ സത്യവാങ് മൂലം.  അഡ്വ എം കെ ദാമോദരനെ നിയമോപദേശകനായി നിയമിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനം അഡ്വ എം കെ ദാമോദരന്‍ ഏറ്റെടുത്തില്ലെങ്കിലും ഇതിന്റെ നിയമസാധുത പരിശോധിക്കണമെന്ന സ്വകാര്യ ഹര്‍ജിയിലെ ആവശ്യത്തിലാണ്  സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിയമോപദേശകന് സര്‍ക്കാരിനെതിരായ കേസിലും ഹാജരാകാം. നിയമോപദേശകന്‍ സര്‍ക്കാര്‍ ഫയലുകള്‍ പരിശോധിക്കാറില്ല. അഡ്വക്കേറ്റ് ജനറലിന് ലഭിക്കുന്ന ഭരണഘടനാ പദവി മുഖ്യമന്ത്രിയുടെ നിയമോപദേശകന് ലഭിക്കില്ല.  തന്റെ കക്ഷിയായ മുഖ്യമന്ത്രിക്ക് അവശ്യസമയത്ത് നിയമപരമായ ഉപദേശം നല്‍കുകകമാത്രമാണ് ഈ പദവിയിലൂടെ ഉദ്ദേശിക്കുന്നതെന്നുമാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി പൊതുഭരണ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

അഡ്വക്കേറ്റ് ജനറല്‍ ഉളളപ്പോള്‍ നിയമോപദേശകന്‍ എന്തിനെന്നായിരുന്നു സ്വകാര്യ ഹര്‍ജിയിലെ പ്രധാന  ചോദ്യം. അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനാണ് നിയമോപദേശം നല്‍കുന്നതെന്നും മുഖ്യമന്ത്രിക്കല്ലെന്നുമാണ്  സത്യവാങ്മൂലത്തിലെ അറിയിച്ചിരിക്കുന്നത്. എജിയുടെയും നിയമോപദേശകന്റെയും നിയമോപദേശങ്ങളില്‍ അതെങ്കിലും ഒന്ന് സ്വീകരിക്കേണ്ട സാഹചര്യം മുഖ്യമന്ത്രിക്ക് ഉണ്ടാകില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. 

Follow Us:
Download App:
  • android
  • ios