590 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിന്‍റെ രണ്ടാം ഘട്ട വികസനത്തിന് സംസ്ഥാന സർക്കാർ അനുമതി നല്‍കി. 590 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

മൊത്തം പദ്ധതി തുകയില്‍ 118 കോടി രൂപ സര്‍ക്കാര്‍ വിഹിതമാണ്. അവശേഷിച്ച 472 കോടി രൂപ ഫ്രഞ്ച് ധനകാര്യസ്ഥാപനമായ എ.എഫ്.ഡി വായ്പയായി നല്‍കും. കൊച്ചി നഗരത്തിലെ ബസ്, മെട്രോ, ജലമെട്രോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെ ഒരുമിപ്പിച്ചുള്ള പദ്ധതിയാണ് രണ്ടാം ഘട്ടവികസനത്തിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്.