അനുമതിയില്ലാത്ത കൊല്ലത്തെ സ്വകാര്യ കോളജിൽ പഠിപ്പിക്കാൻ പോയി ശമ്പളം വാങ്ങിയത് ചട്ടലംഘനമാണെന്നും അതിനാൽ ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കണമന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശം. കഴിഞ്ഞ സർക്കാരിൻറെ കാലത്താണ് കേന്ദ്രം സംസ്ഥാനത്തിന് നിർദ്ദേശം നൽകിയത്. 

എന്നാൽ ജേക്കബ് തോമിന്‍റെ വിശദീകരണം കേട്ട ശേഷം ഈ സർക്കാർ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. വാങ്ങിയ ശമ്പളം തിരികെ നൽകിയെന്നും ചട്ടം ലംഘനമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു വിശദീകരണം. നടപടി അവാസനിപ്പിച്ചത് ചോദ്യം ചെയ്ത ജേക്കബ് തോമസിനെതിരെ പരാതി നൽകിയ സത്യൻ നവരൂർ വീണ്ടും കേന്ദ്രസർക്കാരിന് സമീപിച്ചു. 

ഈ പരാതിയിലാണ് കേന്ദ്രസർക്കാർ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. നടപടി അവസാനിപ്പിക്കാനിടയായ സാചര്യം അനുബന്ധം രേഖഖള്‍ അടിയന്തിരമായി ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ കത്തയച്ചിരിക്കുന്നത്. ഇതേ സംഭവത്തിൽ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലു ജേക്കബ് തോമസിനെ പൂ‍ണമായും സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നു.