സ്പീക്കറുടെ സുരക്ഷ അവലോകനം ചെയ്തപ്പോള്‍ ഒന്നുകില്‍ ബിഎംഡബ്ല്യൂ അല്ലെങ്കില്‍ ജാഗ്വാര്‍, രണ്ടിലേതെങ്കിലും ഒന്നു വാങ്ങാനായിരുന്നു തീരുമാനമെന്നും കൂട്ടത്തില്‍ വില കുറഞ്ഞ ജാഗ്വാര്‍ തെരഞ്ഞെടുക്കുകയായിരുന്നെന്നുമാണ് ലോക്സഭാ സെക്രട്ടറി ഡികെ ഭല്‍ പറഞ്ഞത്. 

വാങ്ങാവുന്ന കാറുകളുടെ വിലയ്ക്ക് നിയമപരമായി പരിധികളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്പീക്കര്‍ക്ക് നല്ല നാളുകള്‍ വന്നെന്നും ആഢംബരക്കാര്‍ വാങ്ങാനുള്ള തീരുമാനം സ്പീക്കര്‍ തന്നെ പുനഃപരിശോധിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനം അഞ്ചുവര്‍ഷം പഴക്കമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. 

പോട്ടോക്കോള്‍ അനുസരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തുല്യമാണ് ലോക്സഭാ സ്പീക്കറുടെ പദവി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, മുന്‍ രാഷ്ട്രപതിമാര്‍, ഉപപ്രധാനമന്ത്രി എന്നിവര്‍ക്ക് ശേഷമാണ് ലോക്സഭാ സ്പീക്കറുടെ സ്ഥാനം.