ദില്ലി: ഐ.എസ്. ഭീകരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം മോദി സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാ പൗരന്‍മാരെയും രക്ഷിക്കാന്‍ മോദി സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെന്നും കണ്ണന്താനം പറഞ്ഞു. 

ഫാദര്‍ ടോം ഇന്നലെ വീട്ടില്‍ തിരിച്ചെത്തി. ഇതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും ദൃഢനിശ്ചയമാണെന്നതില്‍ തര്‍ക്കമില്ല. 

അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യം നമ്മള്‍ ചെയ്തിരിക്കുന്നു. യമനില്‍ ഇന്ത്യക്ക് എംബസി പോലുമില്ല. അയല്‍ രാജ്യങ്ങള്‍ വഴി നിരന്തരം നടത്തിയ നയതന്ത്ര നീക്കങ്ങളിലൂടെയാണ് മോചനം സാധ്യമാക്കിയതെന്നും കണ്ണന്താനം പറഞ്ഞു.