സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കുന്നു രാജ്യവ്യാപകമായി പ്രതിഷേധം

തിരുവനന്തപുരം: ദേശീയ മെഡിക്കൽ ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുകയാണ്. രാജ്യവ്യാപക ഒപി ബഹിഷ്കരണത്തിന്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കുന്നു. രാവിലെ രോഗികളെ തുടക്കത്തിൽ പരിശോധിച്ച ശേഷമാണ് ബഹിഷ്കരണം.

ഒരു മണിക്കൂർ ബഹിഷ്കരണം തുടരുമെന്നാണ് വിവരം. ഐ എം എ യാ ണ് സമരത്തിന് ആഹ്വാനം നൽകിയത്. സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരളത്തിലെ ഡോക്ടർമാർ കരിദിനം ആചരിക്കുകയാണ്. അതിരാവിലെ തന്നെ ഒപി ടിക്കറ്റ് എടുത്ത രോഗികളെ പരിശേധിച്ചതിന് ശേഷമായിരുന്നു ബഹിഷ്കരണം.

ഭരണ നിർവഹണ സമിതികളിൽ ഡോക്ടർമാരുടെ പ്രാതിനിധ്യം കുറയ്ക്കുക, ബ്രിഡ്ജ് കോഴ്സ് പസായ മറ്റ് വൈദ്യശാഖകളിലെ ഡോക്ടർമാർക്ക് അലോപ്പതി ചികിത്സയ്ക്ക് അവസരം നൽകുക തുടങ്ങിയ ശുപാർശകൾക്കെതിരായാണ് പ്രധാനമായും സമരം.