ദില്ലി: ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടന പദവിയ്ക്കായി ലോക് സഭയിൽ പാസാക്കിയ ബിൽ രാജ്യസഭയിൽ പരാജയപ്പെട്ടു. ബില്ലിലെ മൂന്നാം വകുപ്പിന് രാജ്യസഭ ഭേദഗതി നിര്‍ദ്ദേശിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഒരാളെ ഉറപ്പായും അംഗമാക്കണം എന്നതുൾപ്പെടെ പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികൾ കേവല ഭൂരിപക്ഷപ്രകാരം രാജ്യസഭ അംഗീകരിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. 

എന്നാൽ ഭേദഗതി ചെയ്ത മൂന്നാംവകുപ്പ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസായില്ല. ഇതോടെ ബില്ലിന് നിലനിൽപ്പില്ലാതെയായി. ഇനി ഇത് ലോക്സഭ വീണ്ടും പാസാക്കി രാജ്യസഭയിലേക്ക് അയക്കേണ്ടി വരും. രാജ്യ സഭയിലെ ചരിത്രത്തിൽ തന്നെ അസാധാരണ സംഭവമായി ഇത് മാറി.