കൊച്ചി: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ ഈ മാസം 23 വരെ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചെന്ന കേസിലാണ് ഉടന്‍ അറസ്റ്റ് ഉണ്ടാവില്ലെന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ നൽകിയത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹർജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സർക്കാരിന്റെ വിശദമായ വാദം കേൾക്കാൻ ഈ മാസം 23ന് ഹർജി വീണ്ടും പരിഗണിക്കും.
ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
