കൊച്ചി: നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. സമരം തീര്‍ക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ അറിയിച്ചു. അതേസമയം ചർച്ച നടക്കുന്നത് വരെ സമരം തുടങ്ങരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. സമരം ഒത്തുതീർപ്പാക്കാൻ ഹൈക്കോടതി ഇടപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. ഈ മാസം 19 മുതൽ മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു . ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ കമ്മറ്റി 19ന് യോഗം ചേരുമെന്നും അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും മധ്യസ്ഥ ചർച്ചകൾക്ക് രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം തൃശ്ശൂരിൽ അൽപ സമയത്തിനകം ചേരും. സർക്കാരും ഹൈക്കോടതിയും ഇടപ്പെട്ടതിനാൽ അനിശ്ചിതകാല സമരത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വേതന വർധന ആവശ്യപ്പെട്ടാണ് നഴ്സുമാർ സമരം തുടങ്ങിയത്. തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണമായി പണിമുടക്കി സമരം തുടങ്ങുമെന്നും അറിയിച്ചിരുന്നു. ഇതിനെ നേരിടാന്‍ ആശുപത്രികള്‍ അടച്ചിടാനായിരുന്നു മാനേജ്മെന്റുകളുടെ തീരുമാനം.