ടൂറിസം കേന്ദ്രങ്ങളുടേയും മേല്‍നോട്ടം റഗുലേറ്ററി അതോററ്റിക്ക് സഞ്ചാരികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കും
ഇടുക്കി: ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അനധികൃത പ്രവര്ത്തനങ്ങള്ക്ക് തടയിടുന്നതിനുമായി സംസ്ഥാന സര്ക്കാരിന്റെ നേതൃത്വത്തിലുള്ള പുതിയ പദ്ധതി ടൂറിസം റെഗുലേറ്ററി അതോറിറ്റി ഓഫ് കേരള (ട്രാക്ക്) വരുന്നു. ട്രാക്കിന്റെ പ്രവര്ത്തനം പൂര്ണ്ണ സജ്ജമാകുന്നതോടെ വിനോദ സഞ്ചാരമേഖല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിതരണത്തിനടക്കം തടയിടാന് കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്.
ടൂറിസം റെഗുലേറ്ററി അതോററ്റി ഓഫ് കേരളയുടെ പ്രവര്ത്തനം സജീവമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളുടേയും മേല്നോട്ടം റഗുലേറ്ററി അതോററ്റിക്കായിരിക്കും. വിനോദ സഞ്ചാരികളുടെ പരാതികളടക്കം അപ്പോള് തന്നെ പരിഹാരം കാണുന്നതിനായി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം ഇവരുടെ സംഘങ്ങള് പ്രവര്ത്തിക്കും. ടൂറിസം മേഖലയില് നിലനില്ക്കുന്ന ചൂഷണങ്ങള്, ലൈസന്സില്ലാതെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്, വിനോദ സഞ്ചാരികള്ക്ക് നേരിയെള്ള അതിക്രമങ്ങള്, ബാലപീഢനം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് വിതരണം എന്നിവയ്ക്ക് തടയിടാന് റഗുലേറ്ററി അതോററ്റിയുടെ പ്രവര്ത്തനം കൊണ്ട് കഴിയുമെന്നാണ് സര്ക്കാര് കരുതപ്പെടുന്നത്.
വിനോദ സഞ്ചാര മേഖലകലിലെത്തുന്ന സഞ്ചാരികളെ കുത്തിപ്പിഴിഞ്ഞ് പണമുണ്ടാക്കുന്ന ടാക്സി വാഹനങ്ങള്, മുറികള്, ഹോട്ടലുകള് എന്നിവയുടെ പ്രവര്ത്തനങ്ങള്ക്കും പൂട്ട് വീഴും. കൂടാതെ നിയമപരമല്ലാത്ത പ്രവര്ത്തിക്കുന്ന തിരുമല് കേന്ദ്രങ്ങള്, നിലവാരമില്ലാത്തും അമിത വില ഈടാക്കി വില്പന നടത്തുന്ന ഉല്പ്പന്നങ്ങള് തുടങ്ങിയ നിലവില് വിനോദ സഞ്ചാര മേഖലയില് നിലനില്ക്കുന്ന അനിധികൃത പ്രവര്ത്തനങ്ങള്ക്കെല്ലാം ടൂറിസം റഗുലേറ്ററി അതോററ്റിയുടെ പ്രവര്ത്തനത്തിലൂടെ കഴിയുമെന്നതാണ് അധികൃതരുടെ വാദം.. ഓരോ വിനോദ സഞ്ചാര കേന്ദ്രത്തിലും ടൂറിസം അതോററ്റിയില് പ്രവര്ത്തിക്കുന്നതിനുള്ള അംഗങ്ങളെ സംബന്ധിച്ചുള്ള ഉത്തരവ് സര്ക്കാര് ഉടന് പുറത്തിറക്കുമെന്നതാണ് അറിയുന്നത്.
